തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്വയംഭൂ’ വിലെ ആദ്യ ഗാനം പുറത്ത്. ‘വാ വാ വീരവ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രവി ബസ്റൂര്‍ ആണ്. അര്‍ജുന്‍ വിജയ് ആണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് മലയാളത്തില്‍ വരികള്‍ രചിച്ചത് രാജീവ് ഗോവിന്ദനാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്തു വന്നിട്ടുണ്ട്. യോദ്ധാക്കളുടെ ആവേശവും വീര്യവും പ്രതിഫലിപ്പിക്കുന്ന ഒരു ‘വാരിയര്‍ ആന്തം’ ആയാണ് അവതരിപ്പിക്കുന്നത്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായകനായ നിഖിലിന്റെ ഗംഭീര നൃത്തച്ചുവടുകള്‍ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികമാര്‍. സുബ്ബരാജു, സുനില്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങളില്‍ എത്തുന്നുണ്ട്.
‘സ്വയംഭൂ’ ചിത്രത്തിലെ ആദ്യ ഗാനം ‘വാ വാ വീരവ’
