ചലച്ചിത്ര നിര്‍മ്മാതാവായും, സംഗീത സംവിധായകനായും ശ്രദ്ധേയനായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എന്നും’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇരുപതിലധികം സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുള്ള രാജേഷ് ബാബു നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എന്നും’ എന്ന ചിത്രത്തില്‍ മുന്ന സൈമണ്‍, സുധീഷ്, ലാലി പി എം, സോഹന്‍ സീനുലാല്‍, കൈലാഷ്, ഡയാന ഹമീദ്, നവാസ് വള്ളിക്കുന്ന്, അനീഷ് രവി, അന്‍സില്‍ റഹ്മാന്‍, ഷനൂപ്, പ്രണവ് മോഹന്‍, ശ്രുതി വൈശാഖ്, നൈറ നിഹാര്‍, അനശ്വര, നിധിഷാ കരുണന്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, പി കെ ഗോപി, മിത്രന്‍ വിശ്വനാഥ്, സുധി, അലി എന്നിവര്‍ ഗാനങ്ങള്‍ രചിക്കുന്നു.
