മഹീന്ദ്ര ഥാര്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബനും അനുശ്രീയും. ഥാര്‍ റോക്‌സാണ് കുഞ്ചാക്കോ ബോബന്‍ തിരഞ്ഞെടുത്തതെങ്കില്‍ അനുശ്രീ ഥാറിന്റെ മൂന്ന് ഡോര്‍ മോഡലാണ് സ്വന്തമാക്കിയത്. ഭാര്യയ്ക്കുള്ള പിറന്നാള്‍ സമ്മാനമായാണ് കുഞ്ചാക്കോ ബോബന്‍ ഥാര്‍ റോക്‌സ് നല്‍കിയത്. ഇന്ത്യയിലെ ആദ്യത്തെ സിട്രിന്‍ യെല്ലോ മഹീന്ദ്ര ഥാര്‍ റോക്സാണ് ഇത്. ഥാര്‍ റോക്‌സിന്റെ സ്‌പെഷ്യല്‍ എഡിഷനായി എത്തിയ സ്റ്റാര്‍ എഡിഷന്‍ മോഡലാണ് പ്രിയയ്ക്ക് സമ്മാനമായി നല്‍കിയത്. 16.85 ലക്ഷം രൂപ മുതല്‍ 18.45 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. അനുശ്രീ ഥാറിന്റെ നാലു വീല്‍ ഡ്രൈവ് മോഡലാണ് സ്വന്തമാക്കിയത്. ഓഫ് റോഡ് ഡ്രൈവുകള്‍ ഇഷ്ടപ്പെടുന്ന അനുശ്രീ കറുപ്പ് നിറത്തിലുള്ള എല്‍എക്‌സ്ടി ഡി ഓട്ടമാറ്റിക്ക് 4ഃ4 മോഡലാണ് ഗാരിജിലെത്തിച്ചത്. ഏകദേശം 17.60 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്സ്-ഷോറൂം വില.
