പ്രണയത്തിന് ഒരിക്കലും മരണമില്ലെന്ന് വിശ്വസിച്ച, പ്രണയത്തെ ഒരു നിതാന്തസത്യമായിക്കണ്ട, മലയാള സാഹിത്യത്തിലെ നിത്യനിര്‍മ്മല പ്രണയത്തിന്റെയും സ്വര്‍ഗ്ഗീയാനുരാഗത്തിന്റെയും ആത്മീയപ്രേമത്തിന്റെയും രാജകുമാരിയായ മാധവിക്കുട്ടിയുടെ കഥകളുടെയും കവിതകളുടെയും മാത്രമല്ല വ്യക്തിജീവിതത്തിന്റെ കൂടി ആഴത്തിലുള്ള പഠനമാണ് ഈ കൃതി. പ്രണയം, പ്രാണനായ് കരുതുന്ന ഏവര്‍ക്കും മാധവിക്കുട്ടിയുടെ ആത്മാവ് തൊട്ടറിഞ്ഞ ഈ കൃതിയെ പുസ്തകശേഖരത്തിലെ ഒരു മുതല്‍ക്കൂട്ടായി കരുതിവെക്കാം. ‘മാധവിക്കുട്ടി ആത്മാവില്‍ തൊട്ട നീലാംബരി’. ഡോ സി.പി ലീല. ഗ്രീന്‍ ബുക്‌സ്. വില 256 രൂപ.
