പുതിയ മൊബൈല്‍ ആപ്പ് അവതരിപ്പിച്ച് എല്‍ഐസി. പുതിയ പോളിസി എടുക്കാന്‍ ആഗ്രഹിക്കുന്നവരും നിലവില്‍ പോളിസി ഉള്ളവരും ബ്രാഞ്ചില്‍ ഇനി പോകേണ്ടതില്ല. മൈഎല്‍ഐസി എന്ന പേരിലാണ് പുതിയ ആപ്പ്. പോളിസി ഉടമകള്‍ക്ക് അവരുടെ പോളിസികള്‍ നിയന്ത്രിക്കാനും പ്രീമിയം അടയ്ക്കാനും ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും സാധിക്കുന്ന ഒരു ഏകജാലക പ്ലാറ്റ്‌ഫോമാണ് ഈ ആപ്പ്. ഇതിനായി ഇനി ബ്രാഞ്ച് സന്ദര്‍ശിക്കുകയോ ഏജന്റുമാരെ മാത്രം ആശ്രയിക്കുകയോ വേണ്ടതില്ല. കൂടാതെ, ഓണ്‍ലൈനായി പോളിസികള്‍ വാങ്ങാനും, ഇ-കെവൈസിപൂര്‍ത്തിയാക്കാനും പേപ്പര്‍ ജോലികളില്ലാതെ ലോണിന് അപേക്ഷിക്കാനും ഈ ആപ്പ് അനുവദിക്കുന്നു. പോളിസികള്‍ പുതുക്കാനുള്ള സൗകര്യവും ഈ ആപ്പില്‍ ലഭ്യമാണ്. ഇതോടൊപ്പം എല്‍ഐസി ഏജന്റുമാര്‍ക്കായി സൂപ്പര്‍ സെയില്‍സ് സാഥി എന്ന പേരില്‍ മറ്റൊരു ആപ്പും അവതരിപ്പിച്ചു. പ്ലേ സ്റ്റോറില്‍ പ്രവേശിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
മൊബൈല്‍ ആപ്പ് അവതരിപ്പിച്ച് എല്‍ഐസി
