കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമനെ നേരിൽ കണ്ട് കേരളത്തിന്റെ ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ കിഫ്ബി വഴി സമാഹരിച്ച് കേന്ദ്രത്തിന് നൽകിയ 5580 കോടി രൂപ സംസ്ഥാനത്തിന്റെ വാർഷിക വായ്പാ പരിധിയിൽനിന്ന് കുറച്ച തീരുമാനം പിൻവലിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.ഈ തുക സംസ്ഥാനത്തിന്റെ വായ്പാ പരിധയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ വായ്പാനുവാദം വെട്ടിക്കുറച്ചത് വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുന്നതായും കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമന് നൽകിയ നിവേദനത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ വാർഷിക വായ്പാ പരിധിയിൽനിന്ന് തുക കുറച്ച തീരുമാനം പിൻവലിക്കണമെന്ന് ധനമന്ത്രി
