ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാൻ. തങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തിയത്. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാൻ ഇന്നലെ വിശേഷിപ്പിച്ചത്. സുന്നികളും ഷിയ വിഭാഗവും തമ്മിൽ കടുത്ത എതിർപ്പ് നിലനിൽക്കെ ഇറാനിൽ നിന്ന് ഹമാസിന് പിന്തുണ കിട്ടിയെന്ന വാദം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു.ഗാസയിലേക്ക് ഇന്ധനം അടക്കം ചരക്കുനീക്കം തടയുമെന്നും ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് റിപ്പോർട്ട്
