കുട്ടനാട് തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന് കണ്ണീരോടെ വിട നൽകി നാട്. സംസ്കാര ചടങ്ങുകള്‍ ഇന്നലെ വൈകിട്ടോടെയാണ് നടന്നത്. നാട്ടുകാർക്ക് പ്രിയപ്പെട്ട പൊതു പ്രവര്ത്തകൻ കൂടിയായിരുന്ന പ്രസാദിന്റെ മകനാണ് അദ്ദേഹത്തിന്റെ ചിതക്ക് തീകൊളുത്തിയത്. അതോടൊപ്പം കേരളത്തിൽ കർഷകൻ ആത്മഹത്യ ചെയ്യാൻ തക്ക സാഹചര്യങ്ങൾ ഒന്നും തന്നെ നിലവിലില്ലെന്നും കർഷകനെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും, ആത്മഹത്യക്കിടയാക്കിയ സാഹചര്യം എന്തെന്ന് അന്വേഷിക്കുമെന്നും കൃഷി മന്ത്രി പി.പ്രസാദ്.
കർഷകൻ പ്രസാദിന് കണ്ണീരോടെ വിട നൽകി നാട്
