കൊച്ചി കയർ ബോർഡ് ജീവനക്കാരിയായിരുന്ന ജോളി മധുവിന്റെ മരണത്തിൽ കയർ ബോർഡ് ഓഫീസിലെ നാലു ഉദ്യോഗസ്ഥർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി കുടുംബം. വിപുൽ ഗോയൽ, ജിതേന്ദ്ര ശുക്ല, പ്രസാദ് കുമാർ, അബ്രഹാം സിയു എന്നിവർക്കെതിരെയാണ് പരാതി. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്നും പരാതിയിൽ പറയുന്നു. അതോടൊപ്പം ജോളി മധു മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ എംഎസ്എംഇ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. ആരോപണങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കയർ ബോർഡ് നിർദ്ദേശം നൽകി.
കയർ ബോർഡിലെ നാലു ഉദ്യോഗസ്ഥർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി കുടുംബം
