ശബരിമലയിലെ ദ്വാരപാലകശില്പം ആന്ധ്രയിലും എത്തിച്ചുവെന്നും പണപ്പിരിവായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്. പെന്തുർത്തിയിൽ നിർമ്മിച്ച അയ്യപ്പക്ഷേത്രത്തിനായി ഇത് ഉപയോഗിച്ച് പണപ്പിരിവ് നടത്തി .പെന്തുർത്തിയിലെ അയ്യപ്പക്ഷേത്രം സ്ഥാപിച്ചത് 2020ലാണ്, ശബരിമല മാതൃകയിലുള്ള ക്ഷേത്രം നിർമിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലാണ് ക്ഷേത്രം അറിയപ്പെടുന്നത് ഉത്തര ആന്ധ്ര ശബരിമല എന്ന പേരിലാണ്.പതിനെട്ടാംപടിയും മാളികപ്പുറവും കന്നിമൂല ഗണപതിയും ഇവിടെ പുനസൃഷ്ടിച്ചു ക്ഷേത്രത്തിന് ഉത്തര ആന്ധ്ര ശബരിമല എന്ന പേര് നൽകിയതും ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നാണ് വിവരം.
ശബരിമലയിലെ ദ്വാരപാലകശില്പം ആന്ധ്രയിലും എത്തിച്ചു
