ജീവിതത്തില് സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയാന് ആഗ്രഹിക്കുന്നവരാണ് നമ്മള് ഓരോരുത്തരും. അതിന് നമ്മെ സഹായിക്കുന്ന ഹോര്മോണ് ആണ് ‘ഡോപാമൈന്’. ‘ഹാപ്പി ഹോര്മോണ്’ എന്നും ഇവ അറിയപ്പെടുന്നു. ഓര്മ്മ ശക്തി, ശരീരത്തിന്റെ ചലനം, മാനസികാവസ്ഥ, ഏകാഗ്രത തുടങ്ങിയ തലച്ചോറിന്റെയും ശരീരത്തിന്റെ പ്രവര്ത്തനങ്ങള്ക്ക് നിര്ണായക പങ്കുവഹിക്കുന്നുണ്ട് ഡോപാമൈന്. ന്യൂറോ ട്രാന്സ്മിറ്റാറായും ഹോര്മോണ് ആയും ഡോപാമൈന് പ്രവര്ത്തിക്കുന്നു. ശരീരത്തില് ഡോപാമൈന്റെ അളവ് കൂടുന്നതും കുറയുന്നതും അപകടമാണ്. പാര്ക്കിന്സണ് രോഗം, ശ്രദ്ധക്കുറവോടുകൂടിയ ഹൈപ്പര് ആക്ടിവിറ്റി ഡിസോര്ഡര് തുടങ്ങിയ രോഗങ്ങള് ഡോപാമൈനുമായി ബന്ധപ്പെട്ടുള്ളതാണ്. നമ്മള്ക്ക് സന്തോഷകരമായ എന്തെങ്കിലും ഒരു കാര്യ ചെയ്യുമ്പോള് തലച്ചോര് ഡോപാമൈന് ഉത്പാദിപ്പിക്കുകയും ചെയ്ത കാര്യം നമ്മള്ക്ക് ഒരു സന്തോഷകരമായ അനുഭവമായിരുന്നെന്നു തോന്നിപ്പിക്കുകയും ചെയ്യുന്നു. ഡോപാമൈന് ശരീരത്തില് കുറഞ്ഞാല് ക്ഷീണം, സന്തോഷമില്ലായ്മ, പ്രചോദനമില്ലായ്മ, ഓര്മ്മക്കുറവ്, മാനസികാവസ്ഥയില് മാറ്റം, ഉറക്കക്കുറവ്, പ്രശ്നങ്ങള് പരിഹാരിക്കാനാകാതെ വരിക, ലൈംഗികാസക്തി കുറയുക എന്നിവയുണ്ടാകും. മറിച്ച് ഡോപാമൈന് കൂടിയാല് ഉന്മേഷ കൂടുതല്, ഊര്ജ്ജസ്വലത, ലൈംഗികാസക്തി കൂടുക, ഉറക്കക്കുറവ്, ഒന്നിനും നിയന്ത്രണമില്ലാതെ വരിക, വളരെ പെട്ടന്ന് ദേഷ്യം വരിക എന്നിവ അനുഭവപ്പെടാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തില് ഡോപാമൈന്റെ ഉത്പാദനം കൂടുമെന്നാണ് വിദഗ്ധര് ചൂണ്ടികാണിക്കുന്നത്. അവോക്കാഡോ, നട്സ്, ചീസ്, ഡാര്ക്ക് ചോക്ലേറ്റ്, വാഴപ്പഴം, സല്മണ്, മുട്ട, ഗ്രീന്ടീ, പുളിപ്പിച്ച ഭക്ഷണങ്ങള്, സ്ട്രോബെറി എന്നിവ കഴിക്കുന്നത് ശരീരത്തില് ഡോപാമൈന്റെ ഉത്പാദനം കൂട്ടും. അതുപോലെ ജങ്ക് ഫുഡും പഞ്ചസാരയും ഡയറ്റില് നിന്നും ഉപേക്ഷിക്കാനും മറക്കരുത്.
‘ഡോപാമൈന്’ അളവ് കൂടുന്നതും കുറയുന്നതും അപകടം!
