വി.ശിവൻകുട്ടിയും ഇ.പിജയരാജനും അടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് നിയമസഭ കയ്യാങ്കളി കേസിലെ പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി 11 പേരുടെ മൊഴിയെടുത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സഭയിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസെടുക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.
നിയമസഭ കയ്യാങ്കളിക്കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
