ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിലും, വിദേശ സർവകലാശാല വിഷയത്തിലും മുഖ്യമന്ത്രിക്കെതിരെ സി പി ഐ സംസ്ഥാന കൗൺസിലിൽ വിമർശനവും പരിഹാസവും. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് മുൻ എം എൽ എയും ഭക്ഷ്യമന്ത്രിയുടെ ഭാര്യയും കൂടിയായ സി പി ഐ നേതാവ് ആർ ലതാ ദേവിയും, മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചിലവിടുന്നെന്ന് വി പി ഉണ്ണികൃഷ്ണനും വിമർശിച്ചു. ആഡംബരത്തിനും ധൂർത്തിനും സംസ്ഥാന സർക്കാരിന് കുറവില്ലെന്നും സി പി ഐ യോഗത്തിൽ വിമർശനമുയർന്നു. വിദേശ സർവകലാശാലകളെ എതിർത്ത് ലേഖനം എഴുതിയവർ ഇപ്പോൾ വിദേശ സർവകലാശലകൾക്ക് വേണ്ടി നടക്കുകയാണെന്നും വിമർശനമുണ്ടായി.
സി പി ഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്ക് വിമർശനവും പരിഹാസവും
