സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം പ്രഖ്യാപിച്ച ദില്ലി ചലോ മാർച്ചുമായി ബന്ധപ്പെട്ട് ഹരിയാനയിൽ ഏഴ് ജില്ലകളിൽ ചൊവ്വാഴ്ച്ച വരെ ഇൻ്റർനെറ്റ് നിരോധിച്ചു. മാർച്ച് ഹരിയാന കടക്കാതെയിരിക്കാനുള്ള നടപടികളിലാണ് സർക്കാർ. കർഷകരുമായി കേന്ദ്ര മന്ത്രിമാരടക്കം ചർച്ച നടത്തിയിരുന്നെങ്കിലും സമവായത്തിൽ എത്തിയിരുന്നില്ല. താങ്ങുവിലയടക്കം വിഷയങ്ങൾ ഉയർത്തിയാണ് മാർച്ച്. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും പ്രഖ്യാപിച്ച മാർച്ചിൽ ഇരുന്നൂറിലേറെ കർഷക സംഘടനകൾ പങ്കെടുക്കുമെന്നാണു വിവരം.
കനത്ത ജാഗ്രതയിൽ ഹരിയാന
