ഗവർണർ ഗവർണറായി നിൽക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിരട്ടി കളയാം എന്ന് കരുതേണ്ടെന്നും. ആ സ്ഥാനത്ത് ഇരുന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളെ ചെയ്യാവൂ. അവസരവാദത്തിന്റെ മൂർത്തീ ഭാവമാണ് ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ ഇതൊന്നും കേരളത്തോട് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ ഡൽഹിയിൽ പോയത്. ഗവർണർ സ്ഥാനത്തിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കേണ്ട പരിപാടിയാണോ അതെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിന്റെ പ്രശ്നങ്ങൾക്കൊപ്പം നിലനിൽക്കേണ്ടയാളാണ് ഗവർണറെന്ന് മുഖ്യമന്ത്രി
