ബംഗ്ളാദേശ് കലാപത്തെത്തുടര്‍ന്ന് രാജ്യം വിട്ട ഷെയ്ഖ് ഹസിന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് സര്‍വ്വകക്ഷി യോഗത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി. എന്നാൽ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയോ എന്ന് സർക്കാർ വ്യക്തമാക്കിയില്ല. ബംഗ്ളാദേശിലെ സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നടപടികൾക്ക് യോഗത്തില്‍ പങ്കെടുത്ത രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും പിന്തുണ അറിയിച്ചു. അതോടൊപ്പം ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
ഷെയ്ഖ് ഹസിന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
