കെ റെയിലിനെതിരെ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് സമര സമിതി അറിയിച്ചു. റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് 25000 പേര് ഒപ്പിട്ട ഭീമ ഹർജി സമർപ്പിക്കുമെന്ന്സമര സമിതി രക്ഷാധികാരി അറിയിച്ചു. നിയമം അനുശാസിക്കുന്ന ഒരു പഠനവും കേരളം നടത്തിയിട്ടില്ല. ജനങ്ങൾ നൽകിയ പ്രഹരവും വിദഗ്ദ്ധർ നൽകിയ ഉപദേശവും ഒന്നും ബാധകമല്ല എന്ന രീതിയിൽ സർക്കാർ മുന്നോട്ട് പോകുകയാണ്. പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്നും സമര സമിതി ആരോപിച്ചു.
കെ റെയിൽനെതിരെ കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിക്കാൻ ഒരുങ്ങി സമര സമിതി
