ആമസോണിനെതിരെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു. ചില വിൽപ്പനക്കാരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിറ്റത് സംബന്ധിച്ച് സിസിപിഎയിൽ നിന്ന് നോട്ടീസ് ലഭിച്ചതായി ആമസോൺ വക്താവ് വ്യക്തമാക്കി. ശ്രീരാമമന്ദിർ അയോധ്യ പ്രസാദ് എന്ന പേരിൽ മധുരപലഹാരങ്ങൾ വിൽക്കുകയും നിർമ്മാതാക്കളുടെ വിവരങ്ങൾ മറച്ചുവെക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് നിരവധി പേരാണ് മധുരപലഹാരം ആമസോണിൽ നിന്ന് വാങ്ങിയത്. എന്നാൽ, ഔദ്യോഗികമായി ക്ഷേത്രം ട്രസ്റ്റി ഇത്തരത്തിൽ പ്രസാദം വിൽക്കുന്നില്ല. ഇതേ തുടർന്നാണ് നോട്ടീസ് അയച്ചത്.
ആമസോണിനെതിരെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി വെള്ളിയാഴ്ച നോട്ടീസ് അയച്ചു
