കേരളം നൽകിയ 2044 കോടിക്കുള്ള അപേക്ഷ ബ്രാന്റിംഗ് അടക്കം നിബന്ധനകൾ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് കേന്ദ്രസര്ക്കാർ നിരസിച്ചു. കിഫ്ബിയും വിഴിഞ്ഞവും അടക്കം വികസന പ്രവര്ത്തനങ്ങൾക്കുള്ള ചെലവുകൾ ചൂണ്ടിക്കാട്ടി കേരളം 2088 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 1925 കോടി രൂപയുടെ പ്രത്യേക സഹായത്തിന് സംസ്ഥാനത്തിന് അര്ഹതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. പക്ഷെ കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന നാല് വികസന പദ്ധതികളിൽ നിര്ദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുക നിഷേധിച്ചത്.
കേരളം നൽകിയ 2044 കോടി രൂപക്കുള്ള അപേക്ഷ കേന്ദ്രം തള്ളി
