നടൻ ദിലീപിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ടുള്ള കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ദിലീപിന്റെ സോപാനത്തിന് മുന്നിലെ ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ചീഫ് കോർഡിനേറ്റർ ഹൈക്കോടതിക്ക് കൈമാറി . ദൃശ്യം പരിശോധിച്ച കോടതി എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തിൽ തുടർന്നുവെന്ന് ചോദ്യമുന്നയിച്ചു. ദിലീപ് സോപാനത്തിൽ തുടർന്നതിനാൽ മറ്റ് ഭക്തർക്ക് ദർശനത്തിൽ കാലതാമസമുണ്ടായെന്നും കോടതി കുറ്റപ്പെടുത്തി. ഇത്തരം പ്രവർത്തികൾ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ഉറപ്പാക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. സോപാനത്തിന് മുന്നിൽ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകരുതെന്നും കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും ഇക്കാര്യം പൊലീസും ദേവസ്വം ബോർഡും ഉറപ്പാക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു.
നടൻ ദിലീപിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ടുള്ള കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
