ലോൺ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേരളാ പൊലീസ് നടപടികളിൽ പ്രതീക്ഷയെന്ന് കുവൈത്ത് ബാങ്ക് അധികൃതർ. കുവൈത്തിൽ ജീവിക്കുന്നവർക്ക് മികച്ച ഭാവിയും അവസരവും ഉണ്ടാകാനാണ് വായ്പകൾ നൽകിയതെന്നും വായ്പകൾ തിരിച്ചടക്കാൻ ശേഷിയുള്ളവരാണ് മറ്റ് രാജ്യങ്ങളിലേക്ക് മുങ്ങിയ പലരുമെന്നാണ് അനൌദ്യോഗിക വിവരം. നിയമ നടപടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ നല്ല പിന്തുണ നൽകിയിട്ടുണ്ടെന്നും മലയാളികൾ ആർജിച്ച സൽപ്പേരിനെ കളങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് സംഭവിച്ചതെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. കുവൈറ്റിലെ ബാങ്കിനെ ശതകോടികൾ കബളിപ്പിച്ച നഴ്സുമാരടങ്ങുന്ന 1425 മലയാളികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഗൾഫ് ബാങ്ക് കുവൈറ്റ് അധികൃതർ നൽകിയ പരാതിയിൽ കേരളത്തിൽ 12 കേസുകൾ രജിസ്റ്റർ ചെയ്തു.
കേരളാ പൊലീസ് നടപടികളിൽ പ്രതീക്ഷയെന്ന് കുവൈത്ത് ബാങ്ക് അധികൃതർ
