കൊച്ചിയില്‍ അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായുള്ള പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് കൊച്ചി തൈക്കൂടം സ്വദേശി ജിജോ വിദ്യാധരൻ. അമ്മയെ വീട്ടിൽ കയറ്റുന്നില്ലെന്ന പ്രചാരണത്തിന് പിന്നിൽ യുഡിഎഫ് ആണെന്നും, തന്റേത് സിപിഎം കുടുംബമായതിനാൽ തൃക്കാക്കര എംഎൽഎ ഇടപെട്ടാണ് ഏകപക്ഷീയമായി ആർഡിഒ ഉത്തരവ് വരുത്തിച്ചതെന്നും ആരോപണവിധേയയായ ജിജോയും മകളും പറയുന്നു. അമ്മയെ കൊണ്ട് നിർബന്ധിച്ച് ചിലർ തനിക്കെതിരെ പരാതി കൊടുപ്പിച്ചുവെന്നും, എന്നാൽ ഉമ തോമസ് എംഎൽഎ ഉൾപ്പടെയുള്ളവർ വാസ്തവം അന്വേഷിക്കാതെ ഗുണ്ടാ ആക്രണം നടത്തുന്ന രീതിയിൽ അതിക്രമിച്ച് കയറുകയും, അമ്മയെ മകള്‍ വീട്ടില്‍ നിന്നിറക്കി വിട്ടുവെന്ന് പ്രചരിപ്പിച്ച് തൈക്കൂടത്തുള്ള വീട് കുത്തിപ്പൊളിച്ച് അകത്തുകയറിയെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജിജോയും മക്കളും വിശദമാക്കി
അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതായുള്ള പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ആരോപണ വിധേയര്‍
