ഭൂമിയില്‍ വന്യജീവികളുടെ പ്രാധാന്യവും സംരക്ഷണവും മനുഷ്യരെ ഓര്‍മിപ്പിക്കുന്ന ദിനമാണ് ലോക വന്യജീവി ദിനം. 2013ലാണ് ഐക്യരാഷ്ട്രസഭ ലോകവന്യജീവി ദിനാചരണത്തിന് തുടക്കം കുറിച്ചത്. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടേയും ജന്തുജാലങ്ങളുടേയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കണ്വെന്ഷന് യുഎന്‍ അംഗീകരിച്ചത് 1973 മാര്‍ച്ച് മൂന്നിനായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുക, വംശനാശം തടയുക ജനങ്ങളിലേക്ക് വന്യജീവി സംരക്ഷത്തിന്റെ പ്രാധാന്യം എത്തിക്കുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങളാണ് ദിനാചരണത്തിന് പിന്നിലുള്ളത്. വന്യജീവി സംരക്ഷണത്തിൽ ഡിജിറ്റൽ ഇന്നവേഷന്റെ സാധ്യതകൾ കണ്ടെത്തുകയെന്നതാണ് ഇത്തവണത്തെ വന്യജീവി ദിനത്തിന്റെ പ്രമേയം.
ഇന്ന് ലോക വന്യജീവി ദിനം
