നീരജ് മാധവും അല്ത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയന്സ് ഫിക്ഷന് ഏലിയന് കോമഡി ചിത്രം ‘പ്ലൂട്ടോ’യുടെ ആകാംക്ഷയുണര്ത്തുന്ന ടീസര് പുറത്തിറങ്ങി. വിക്രമാദിത്യനും വേതാളവും എന്ന ഐതിഹ്യത്തെ ഓര്മ്മിപ്പിക്കുന്ന രീതിയില് ഒരാള് മറ്റൊരാളുടെ പുറത്തിരിക്കുന്ന ചിത്രത്തിന്റെ നേരത്തെ പുറത്തുവന്ന പോസ്റ്റര് സോഷ്യല് മീഡിയയില് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആദിത്യന് ചന്ദ്രശേഖര് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫണ് എന്റര്ടെയ്നര് ആയിരിക്കും എന്ന സൂചനയാണ് പുതിയ പോസ്റ്ററും നല്കുന്നത്. പ്ലൂട്ടോയിലെ രസകരമായ ആ ഏലിയന് കഥാപാത്രമായി എത്തുന്നത് അല്ത്താഫ് സലീമാണ്. അര്ഷ ബൈജു, അജു വര്ഗീസ്, ദിനേശ് പ്രഭാകര്, വിനീത് തട്ടില് സുബിന് ടാര്സന്, നിഹാല്, സഹീര് മുഹമ്മദ്, തുഷാര പിള്ള, സച്ചിന് ജോസഫ്, നിമ്ന ഫത്തൂമി എന്നിവരും ചിത്രത്തില് പ്രധാന വേഷങ്ങളില് എത്തുന്നു.
