ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തൃശൂർ ചിറ്റാട്ടുകര കിഴക്കെത്തലയിലും എളവള്ളിയിലെ മതിലിലുമാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പ്രതാപന് തുടരും പ്രതാപത്തോടെ, നമ്മുടെ പ്രതാപനെ വിജയിപ്പിക്കുക എന്നാണ് എളവള്ളിയിലെ ചുവരെഴുത്ത്. അതോടൊപ്പം എളവള്ളിയിലെ ചുവരെഴുത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ത്രില്ല് കൊണ്ടാകാം എഴുതിയതെന്ന് ടി.എന്‍ പ്രതാപന് പ്രതികരിച്ചു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടി.എന്‍. പ്രതാപൻ എംപിക്ക് വേണ്ടി വീണ്ടും തൃശ്ശൂരിൽ ചുവരെഴുത്ത്
