കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ ഫെബ്രുവരി എട്ടിന് ദില്ലിയില്‍ നടത്തുന്ന സമരത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ്. തീരുമാനം മുഖ്യമന്ത്രിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. കേന്ദ്രത്തിനെതിരായ കേരളത്തിൻ്റെ സമരം എന്ന ടാഗ് ലൈനിലാണ് ദില്ലി സമരത്തിൻ്റെ ആലോചന. പക്ഷെ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തുന്നതിനിടെ ദില്ലി സമരത്തിൽ യുഡിഎഫ് അണിചേരില്ല. കേന്ദ്രത്തിൻ്റെ സാമ്പത്തിക നയത്തിൽ പ്രശ്നമുണ്ടെന്നും പ്രതിസന്ധിക്ക് കേരളത്തിനും ഉത്തരാവാദിത്വമുണ്ടെന്നും ചർച്ചയിൽ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കേന്ദ്രസർക്കാരിനെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷം
