ചെലവുകൾ നിയന്ത്രിച്ച് ആധുനികവത്കരണം സാധ്യമായ തോതിൽ നടപ്പിലാക്കി പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ലാഭകരമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന്ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സാമ്പത്തിക ഞെരുക്കങ്ങൾക്ക് ഇടയിലും കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡു ആയി മാസാദ്യം നൽകാൻ ഉള്ള വഴികളാണ് കണ്ടെത്താൻ ശ്രമിക്കുന്നതെന്നും, അതിനായി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണ്. ചിലവുകൾ ചുരുക്കാനും പാഴ്ച്ചിലവുകൾ ചൂണ്ടികാട്ടാനും ഉള്ള നിർദേശങ്ങൾ സ്വീകരിക്കാൻ സദാ സന്നദ്ധമാണ് ഗതാഗത വകുപ്പ് എന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി ലാഭത്തിലാക്കുമെന്ന് ഗണേഷ് കുമാർ
