ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്നും അത് നാടിനോടുള്ള നമ്മുടെ കടമയാണെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ക്രൈസ്തവ സമൂഹം അധോഗതിയിലേക്ക് പോകുന്നത് പുറത്തുനിന്നാരും വന്ന് ആക്രമിച്ചിട്ടല്ലെന്നും അകത്തുള്ള സഹോദരങ്ങൾ പരസ്പരം പോരടിച്ചിട്ടാണെന്നും, മറക്കാനും പൊറുക്കാനും ഈ ദുഃഖവെള്ളിയിൽ നമ്മൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
