കാസര്‍കോട് വെസ്റ്റ് എളേരിയില്‍ ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന കാരണം കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ ബിഎല്‍ഒ യ്ക്ക് സസ്പെൻഷൻ. വെസ്റ്റ് എളേരിയിലെ 51 -ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ സീന തോമസിനെയാണ് സസ്പെന്റ് ചെയ്തത്. മരിച്ചവര്‍ക്ക് പകരം ജീവിച്ചിരിക്കുന്ന 14 പേരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ആണ് നടപടിയെടുത്തത്.
ബിഎല്‍ഒ യ്ക്ക് സസ്പെൻഷൻ
