നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പരീക്ഷയില്‍ നേരിയ അശ്രദ്ധയുണ്ടായാല് പോലും ഏറെ ഗൗരവത്തോടെ കാണണം. വീഴ്ചയുണ്ടായാല്‍ അത് സമയബന്ധിതമായി പരിഹരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കോടതി നോട്ടീസ് അയച്ചു. ബിഹാറില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ പരീക്ഷത്തലേന്ന് നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ കിട്ടിയതായി സമ്മതിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി
