ആർ എസ് എസ്സിനെക്കുറിച്ച് പറഞ്ഞ വിഷയത്തിൽ സുധാകരൻ വിശദീകരണം നൽകിയതോടെ ആ വിഷയം അവസാനിച്ചു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനെതിരായ സമരത്തിൽ നിന്ന് ഫോക്കസ് മാറ്റാനാണ് ഇത്തരം അടിസ്ഥാനപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ചു എന്നത് തെറ്റായ വാർത്തയാണ്. നാക്കുപിഴ പറ്റിയെന്ന അദ്ദേഹത്തിന്റെ വിശദീകരണം പാർട്ടി സ്വീകരിച്ചതാണ്. രാഹുൽ ഗാന്ധിക്ക് രാജിക്കത്ത് കൊടുത്തു എന്നതൊക്കെ ശൂന്യാകാശത്തിൽ നിന്നും പടച്ചു വിടുന്ന വാർത്തകളാണ് . താനുൾപ്പെടെ എല്ലാവരുടെയും പിന്തുണ സുധാകരനുണ്ടെന്നും സതീശൻ പറഞ്ഞു. തെറ്റായ വാർത്തകളും നുണകളും പ്രചരിപ്പിക്കുന്നത് സർക്കാരിനെ രക്ഷപ്പെടുത്താനാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
സുധാകരന്റെ രാജിവാർത്ത , പച്ചക്കള്ളം; വി ഡി സതീശൻ
