മറ്റൊരു പോസ്റ്റർ വിവാദം. ഗവർണ്ണറെ അപമാനിക്കും വിധത്തിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ രാജ്ഭവന്റെ ഇടപെടൽ. തിരുവനന്തപുരം സംസ്കൃത കോളേജ് പ്രിൻസിപ്പലിനോട് വിശദീകരണം തേടുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് നിർദ്ദേശം നൽകിയത്. ഗവർണറെ അധിക്ഷേപിക്കുന്ന പോസ്റ്റർ എസ് എഫ് ഐ യുടെ പേരിൽ എഴുതിയതാണ്.കോളേജിന്റെ പ്രധാന കവാടത്തിൽ ഉയർത്തിക്കെട്ടിയ ബാനറിലാണ് അധിക്ഷേപിക്കുന്ന നിലയിലുള്ള വാക്കുകളുള്ളത്.
ഗവർണ്ണറെ അപമാനിക്കുന്ന പോസ്റ്റർ സംസ്കൃത കോളേജിൽ; വിശദീകരണം തേടി രാജ്ഭവൻ
