നെന്മാറ ഇരട്ടക്കൊലക്കേസില്‍ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിച്ച് നിയമനടപടികൾ വേഗത്തിലാക്കണമെന്ന് ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെ മക്കൾ. നാട്ടുകാർക്കെതിരെ കേസെടുത്തത് എന്തിനെന്ന് അവര്‍ ചോദിച്ചു. എല്ലാവർക്കും ഭീഷണിയായ പ്രതിയെ നിയമനടപടിയിലൂടെ തന്നെ തൂക്കിക്കൊല്ലണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അവർ പറഞ്ഞു. അതോടൊപ്പം മുൻ വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോർട്ട് പറയുന്നത്. മനസ്താപമില്ലാത്തകുറ്റവാളിയാണ് പ്രതി, തൻ്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിൻ്റെ സന്തോഷം പ്രതിക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
നെന്മാറ ഇരട്ടക്കൊലക്കേസില്‍ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിച്ച് നിയമനടപടികൾ വേഗത്തിലാക്കണമെന്ന് സുധാകരന്റെ മക്കൾ
