കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്ഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം. അധികൃതർ സ്ഥലത്തെത്താതെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.നാട്ടുകാരും കോൺഗ്രസ് നേതാക്കളും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധം തുടരുകയാണ്. മൃതദേഹവുമായി പുറത്തേക്ക് വന്ന ആംബുലൻസിനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതോടെ ആശുപത്രിക്ക് മുൻപിൽ സംഘർഷം ഉണ്ടായി.കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിടണം, മതിയായ നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.രണ്ടു ദിവസമായി കക്കയം മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും, കര്ഷകൻ കൊല്ലപ്പെട്ടിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്ഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം
