ശബരിമലയിലേക്ക് പോലീസ് ഉന്നതൻ ട്രാക്ടർ യാത്ര നടത്തിയ സംഭവത്തില്‍ സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി. നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്കായി കഴിഞ്ഞ ദിവസം നട തുറന്നിരുന്നു. ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ നിർദേശം. കഴിഞ്ഞ സീസണിൽ സ്പെഷ്യൽ കമ്മീഷണർ നിയമം ലംഘിച്ച ട്രാക്ടറുകൾക്കെതിരെ കർശന നടപടി എടുത്തിരുന്നു. പൊലീസിന്റെ തന്നെ ട്രാക്ടറിലാണ് ഉന്നത ഉദ്യോഗസ്ഥൻ പോയതെന്നാണ് വിവരം. ദേവസ്വം വിജിലൻസിനോട് സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ശബരിമലയിലേക്ക് പോലീസ് ഉന്നതൻ ട്രാക്ടർ യാത്ര നടത്തിയ സംഭവത്തില്‍ സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി
