പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസർകോട്, കണ്ണൂർ വനമേഖലയിലൂടെ പിടിയിലായ ഷാനവാസും റിസ്വാനും യാത്ര നടത്തിയെന്നും,പശ്ചിമഘട്ട മേഖലകളിൽ ഒളിത്താവളമുണ്ടാക്കാനായിരുന്നു ഇവരുടെ നീക്കമെന്നും സ്പെഷ്യൽ സെൽ. പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്. പാക് ചാരസംഘടന ഐഎസ്ഐയുടെ സഹായത്തോടെ ദില്ലിയിൽ സ്ഫോടന പരമ്പരകൾക്കും പദ്ധതിയിട്ടുവെന്നും, പദ്ധതി നടപ്പാക്കിയ ശേഷം അഫ്ഗാനിലേക്ക് പോകാനായിരുന്നു നീക്കമെന്നും പൊലീസ് പറയുന്നു.
ഐ എസ് ഭീകരൻ ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന് സ്പെഷ്യൽ സെൽ
