എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിശദാംശങ്ങളും ശുപാർശയും നൽകാൻ റിട്ട.ജസ്റ്റിസ് ജി.ശശിധരനെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ. സർക്കാരിന് കമ്മിഷനെ നിയമിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി സ്വദേശിയും എസ്.എൻ.ഡി.പി അംഗവുമായ ആർ.വിനോദ് കുമാറടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.
എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ്: റിട്ട. ജസ്റ്റിസ് ജി.ശശിധരനെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
