മണിപ്പൂരില്‍ മെയ്തെയ് കുട്ടികളുടെ കൊലപാതകത്തില്‍ ആറു പേര് അറസ്റ്റില്‍. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബീരേന്‍ സിംഗ് പറഞ്ഞു.മെയ്തെയ് കുട്ടികളുടെ കൊലപാതകത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് അറസ്റ്റ്. അന്വേഷസംഘം കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമുണ്ട്. 2സ്ത്രീകളും 2 പുരുഷന്മാരും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. ഇംഫാലില്‍ നിന്ന് 51 കിലോ മീറ്റര്‍ അകലെയുള്ള ചുരാചന്ദ്പൂരില്‍ നിന്നാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മണിപ്പൂരില്‍ മെയ്തെയ് കുട്ടികളുടെ കൊലപാതകത്തില്‍ ആറു പേര് അറസ്റ്റില്‍
