ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണ്ണായക പരിശോധന ഫലം എസ്ഐടിക്ക്. പാളികൾ മാറ്റിയില്ലെന്നും, പൊതിഞ്ഞിരുന്ന സ്വർണ്ണം മാത്രമാണ് തട്ടിയെടുത്തതെന്നുമാണ് കണ്ടെത്തൽ. ദ്വാരപാലക പാളിയിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും നാല് മാസം മുൻപ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിരുന്നു. ജംഷദ്പൂരിലെ ലാബിൽ സാമ്പിൾ പരിശോധന നടത്തിയ റിപ്പോർട്ട് ലഭിച്ചു. എട്ടു സാമ്പിളുകളുടെ പരിശോധന ഫലമാണ് ലഭിച്ചത്. റിപ്പോർട്ട് എസ്ഐടി കൊല്ലം കോടതിയിൽ സമർപ്പിച്ചു. ഉടൻ കുറ്റപത്രം സമർപ്പിക്കും.
ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക പരിശോധന ഫലം എസ്ഐടിക്ക്
