തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വൈശേരി സ്വദേശി മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. ആദ്യ ഗഡു ഉടൻ നൽകും. വന്യമൃഗ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്നും ദീർഘകാലമായി നിൽക്കുന്ന പ്രശ്നങ്ങളെ കൂട്ടായ ഉത്തരവാദിത്തത്തോടെ നേരിടണമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കും. ചാലക്കുടി ആനമല അന്തർ സംസ്ഥാന പാത ഉപരോധിക്കും.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും
