ആലപ്പുഴയിൽ താൻ ജയിക്കുമെന്നത് മുന്നിൽ കണ്ടാണ് ദല്ലാൾ നന്ദകുമാര്‍ ആരോപണം ഉന്നയിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ. പിണറായിയോളം തലപ്പൊക്കമുളള സിപിഎം നേതാവിനെ ബിജെപിയിൽ ചേര്‍ക്കാൻ വേണ്ടി തങ്ങളുടെ ബിജെപി ദേശീയ ഓഫീസിൽ നിരങ്ങിയവനാണ് ദല്ലാൾ നന്ദകുമാറെന്നും, പിണറായിയെ ഒഴിച്ച് ആരെ കിട്ടിയാലും ഞങ്ങൾ സ്വീകരിക്കും, നേതാക്കളെ സ്വീകരിക്കുന്നതിന് മുമ്പ് അയാളെ കുറിച്ചുളള ഹിസ്റ്ററി പഠിക്കും എന്നാൽ ദല്ലാൾ കോടികളാണ് ദില്ലിയിലെ നേതാക്കളോട് സിപിഎം നേതാവിനെ എത്തിക്കാൻ ചോദിച്ചതെന്ന് ശോഭ പറഞ്ഞു. അതോടൊപ്പം തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്റെ പേരിലുള്ള 8 സെന്റ് സ്ഥലം നന്ദകുമാര്‍ വാങ്ങാമെന്ന് സമ്മതിക്കുകയും, 10 ലക്ഷം കാഷായി തരാമെന്നും പറഞ്ഞെങ്കിലും അക്കൗണ്ട് വഴി മതിയെന്ന് താൻ പറഞ്ഞുവെന്നും. ഈ ഭൂമിയിടപാടിന്റെ അഡ്വാൻസായാണ് തുക വാങ്ങിയതെന്നും ശോഭ വിശദീകരിച്ചു.
ആലപ്പുഴയിൽ താൻ ജയിക്കുമെന്നത് മുന്നിൽ കണ്ടാണ് ദല്ലാൾ നന്ദകുമാറിന്റെ ആരോപണമെന്ന് ശോഭാ സുരേന്ദ്രൻ
