പഹൽഗാമിലെ ഭീകരാക്രമണം തടയുന്നതിലെ രഹസ്യാന്വേഷണ വീഴ്ച ഇപ്പോൾ ചർച്ചയാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂർ. ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ സംവിധാനം ഉണ്ടാവില്ലെന്നും സുരക്ഷവീഴ്ച പിന്നീട് പരിശോധിക്കണമെന്നും ഇപ്പോൾ അതിനല്ല പ്രാധാന്യമെന്നും തരൂർ പറഞ്ഞു. ഇസ്രയേലിന്റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. പരാജയപ്പെടുത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ലെന്നും നമ്മൾ തടയാൻ പരാജയപ്പെട്ടവയെക്കുറിച്ച് മാത്രമേ നമുക്ക് അറിയാൻ കഴിയൂ ഇത് ഏതൊരു രാജ്യത്തും സാധാരണമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
രഹസ്യാന്വേഷണ വീഴ്ച ഇപ്പോൾ ചർച്ചയാക്കേണ്ടതില്ലെന്ന്ശശി തരൂർ
