കോട്ടയം കുഞ്ഞച്ചൻമാർ കോൺഗ്രസിനെ നയിക്കുമ്പോൾ എന്ന തലക്കെട്ടുമായി സിപിഎം നേതാവ് എം. സ്വരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തങ്ങളെ എതിർക്കുന്ന ഒരു സ്ഥാനാർത്ഥിയാണ് എന്ന ഒറ്റക്കാരണത്താൽ 68 വയസുള്ള ശൈലജ ടീച്ചർക്കെതിരെ അശ്ലീല പ്രചരണം നടത്താൻ കോൺഗ്രസ് ക്രിമിനലുകൾക്ക് ഒരു മടിയുമില്ലെന്ന് അദ്ദേഹം കുറിച്ചു. വ്യക്തിഹത്യാ പരിപാടികൾക്കായി പണം കൊടുത്ത് വികൃതമനസ്കരെ നിയോഗിച്ചിരിക്കുകയാണ് കോൺഗ്രസും ലീഗും ബി ജെ പി യുമെന്നും, ഈയടുത്താണ് ഇടതുപക്ഷ യുവജന നേതാക്കളുടെ ഭാര്യമാർക്കെതിരെ കേട്ടാലറയ്ക്കുന്ന അശ്ലീല അക്രമണവുമായി കോട്ടയം കുഞ്ഞച്ചൻ എന്ന പ്രൊഫൈൽ രംഗത്തു വന്നതെന്നും അദ്ദേഹം ആരോപിച്ചു.!ഗ്രാമപഞ്ചായത്ത് അംഗം മുതൽ അഖിലേന്ത്യ കോ- ഓർഡിനേറ്ററായ യൂത്ത് നേതാവു വരെ പ്രതിക്കൂട്ടിൽ കയറി നിൽക്കുമ്പോഴാണ് ഞങ്ങളിതൊന്നുമറിഞ്ഞില്ലെന്ന് ഇക്കൂട്ടർ ലജ്ജയില്ലാതെ ആവർത്തിക്കുന്നതെന്നും സ്വരാജ് വിമർശിച്ചു.
കെകെ ശൈലജയ്ക്ക് പിന്തുണയുമായി എം. സ്വരാജ്
