ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിങ് അവസാനിച്ചു. രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിൽ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള പോളിങ് രേഖപ്പെടുത്തിയത് 77 ശതമാനത്തിലേറെയെന്ന് റിപ്പോർട്ട്. ത്രിപുരയിലെ ഒരു മണ്ഡലത്തിൽ 76 ശതമാനത്തിലേറെ പോളിങ് നടന്നു. ആകെയുള്ള 39 സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിൽ 62 ശതമാനം വോട്ടും, 12 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 50 ശതമാനം വോട്ടെടുപ്പും രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ്ങ് നടന്നത് ബിഹാറിൽ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പാണ്. അവിടെ 46 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ആദ്യ ഘട്ട വോട്ടിങ് അവസാനിച്ചു
