പാനൂരിൽ ബോംബ് സ്ഫോടന കേസിലെ ഗൂഡാലോചന കണ്ടെത്താൻ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പാനൂരിൽ ബോംബ് നിർമ്മിച്ചത് സി.പി.എം നേതാക്കളുടെ അറിവോടെയാണ്. ഗുരുതരമായ നിയമ ലംഘനം നടന്നിട്ടും, നിസാര വകുപ്പുകൾ മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.കൊലക്കുറ്റം ചുമത്തിയിട്ടും ബോംബ് നിർമ്മാണത്തിന്പിന്നിലെ ഗൂഡാലോചനയെ കുറിച്ച്അന്വേഷിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് ഷാഫി പറമ്പിൽ പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണ് എന്നും ഷാഫി പറഞ്ഞു.
പാനൂർ ബോംബ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി
