സംസ്ഥാനത്തെ ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശത്തേക്ക്. കേരളം സുരക്ഷിതവും സജ്ജവുമെന്ന് പ്രചരിപ്പിക്കാൻ വേണ്ടിയാണ് ടൂറിസം ഇവർ വിദേശരാജ്യങ്ങളിൽ പോകുന്നത്. ഓസ്ട്രേലിയ, യുകെ, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കായിരിക്കും സന്ദർശനം. വയനാട് ദുരന്തത്തിന് പിന്നാലെ ടൂറിസം രംഗം തളർച്ചയിലെന്ന് ടൂറിസം വകുപ്പ് പറയുന്നു. ഇതില്‍ നിന്ന് കര കയറുന്നതിന് വേണ്ടിയാണ് ടൂറിസം സെക്രട്ടറിയുടെയും ഡയറക്ടറുടെയും വിദേശ യാത്ര.
സംസ്ഥാനത്തെ ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശത്തേക്ക്
