വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി സി.ബി.ഐ. ഇവരുടെ മൊഴികളിൽ പരസ്പര വിരുദ്ധമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ട്രെയിനി ഡോക്ടർമാരേയും ഒരു ഹൗസ് സർജനേയും ഒരു ഇന്റേണിനേയുമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക.ഇവർ തെളിവ് നശിപ്പിക്കുകയോ ഗൂഢാലോചനയുടെ ഭാഗമാകുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഉദ്യോഗസ്ഥർ പരിശോധനയിലൂടെ ശ്രമിക്കുന്നത്.
വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി സി.ബി.ഐ
