വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാം കപ്പല്‍ ഷെൻ ഹുവ 29 ഇന്ത്യാ തീരത്ത് എത്തിയത് വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ബർത്തിംഗ് നിശ്ചയിച്ചിരുന്നതെങ്കിലും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നടപടി ക്രമങ്ങള്‍ വൈകിയതോടെ ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടാതെ അന്നത്തെ ബർത്തിംഗ് ഉപേക്ഷിച്ചു. ഇതേ തുടർന്ന് മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഷെൻ ഹുവ 29ന് ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടി. കപ്പൽ പുറംകടലിൽ കിടന്ന ഓരോ ദിവസവും നഷ്ടം 19 ലക്ഷം രൂപയോളമാണെന്നാണ് റിപ്പോർട്ട്.
വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാം കപ്പല്‍ ഷെൻ ഹുവ 29ന് ഇമിഗ്രേഷൻ ക്ലിയറൻസ്
