സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് ഉയർത്തി തൃശ്ശൂർ.ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് തൃശൂർ ചാമ്പ്യന്മാരായത്. സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തി.കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂരും പാലക്കാടും തമ്മിലായിരുന്നു അവസാനം വരെ പൊരിഞ്ഞ പോര്. ക്ലൈമാക്സിൽ കോഴിക്കോട് കയറിവരുമോ എന്ന ആകാംക്ഷക്കിടെയാണ് 1008 പോയിൻറുമായി തൃശൂർ മുന്നേറിയത് . 1007 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലും 1003 പോയിന്റോടെ കണ്ണൂർ മൂന്നാമതും എത്തി. വിദ്യാഭ്യാസമന്ത്രിയടക്കമുള്ള സംഘാടകരെ അഭിനന്ദിച്ച് സമാപന സമ്മേളത്തിലെ ഉദ്ഘാടകനായ പ്രതിപക്ഷനേതാവ്. കാര്യമായ പരാതികളോ പ്രതിഷേധങ്ങളോ ഇല്ലാതെ സമയക്രമം പാലിച്ച മത്സരങ്ങളോടെയാണ് തിരുവനന്തപുരം മേളക്ക് തിരശ്ശീല വീണത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് ഉയർത്തി തൃശ്ശൂർ
