അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യ പ്രതി സവാദിനെ ഈ മാസം 24 വരെ റിമാൻഡ് ചെയ്തു. ഈ കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമാണ് സവാദ്. തിരിച്ചറിയൽ പരേഡ് വേണ്ടിവരും എന്നും സവാദിനെ എറണാകുളം സബ് ജയിലിലേക്ക് അയക്കണമെന്നുമുള്ള ആവശ്യമനുസരിച്ച് കൊച്ചിയിലെ എൻഐഎ കോടതിയാണ് സവാദിനെ റിമാൻഡിൽ വിട്ടത്. ഷാജഹാൻ എന്ന പേരിലാണ് ഇപ്പോൾ സവാദ് അറിയപ്പെടുന്നത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് വരികയായിരുന്നു സവാദിനെ ഇന്നു രാവിലെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്.2010 ജൂലൈ 4 നാണ്തൊടുപുഴ ന്യുമാൻസ് കോളേജിലെ അധ്യാപകനായ പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിമാറ്റിയത്. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച ആയുധവുമായി സവാദ് ഒളിവിൽ പോകുകയിരുന്നു. ഇത്രയും വർഷം സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് ആരൊക്കെയാണ് എന്നാണ് എൻ ഐ എ ഇനി അന്വേഷിക്കുന്നത്.
അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യ പ്രതി സവാദിനെ ഈ മാസം 24 വരെ റിമാൻഡ് ചെയ്തു
